ഒന്റാരിയോയില്‍ വ്യാജ ലൈസന്‍സ് പ്ലേറ്റ് ഉപയോഗിച്ചയാള്‍ പിടിയിലായതായി പോലീസ്. അറസ്റ്റിലായ ഡ്രൈവര്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച വിറ്റ്ബിയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറില്‍ ടിന്റ് പ്ലേറ്റ് കവറുകള്‍ക്ക് കീഴില്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് ദര്‍ഹാം പോലീസ് പറഞ്ഞു.
ഇന്‍ഷുറന്‍സ് ഇല്ലാത്തതിനും റദ്ദാക്കപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു. 45 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മാര്‍ച്ച് മാസത്തില്‍ ലൈസന്‍സ് പ്ലേറ്റ് പുതുക്കല്‍ ഫീസ് പ്രവിശ്യ റദ്ദാക്കിയിരുന്നെങ്കിലും റിന്യൂവല്‍ പ്രോസസ് ഇപ്പോഴും ആവശ്യമാണ്. ഈ സംഭവത്തോടെ, ഒന്റാരിയോയില്‍ വാഹനമോടിക്കുന്നവര്‍ അവരുടെ ലൈസന്‍സ് പ്ലേറ്റുകള്‍ പുതുക്കേണ്ടത് അത്യാവശ്യമാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.