ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജന്‍ ബസ് ഓടിത്തുടങ്ങി 

By: 600002 On: Aug 23, 2022, 12:10 PM

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ബസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ആണ് പൂനെയില്‍ അനാച്ഛാദന കര്‍മം നിര്‍വഹിച്ചത്. പൂനെയിലെ കെപിഐടി ലിമിറ്റഡും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) ചേര്‍ന്നാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ ഭാഗമായാണ് ബസ് നിര്‍മിച്ചത്.

വായുവും ഹൈഡ്രജനും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടാണ് ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ പ്രക്രിയില്‍ വെള്ളം മാത്രമാണ് പുറം തള്ളുന്നത്. അതിനാല്‍, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദമാണ്.