എഐഎഫ്എഫ് എക്‌സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുപ്പ് സെപ്തംബര്‍ രണ്ടിന് 

By: 600002 On: Aug 23, 2022, 12:00 PM

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുപ്പ് സെപ്തംബര്‍ രണ്ടിന് നടക്കും. ഈ മാസം 25 മുതല്‍ 27 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 28ന് നാമനിര്‍ദ്ദേശ പത്രികകള്‍ പരിശോധിച്ച് 30ന് പേരുകള്‍ എഐഎഫ്എഫ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ന്യൂഡല്‍ഹിയിലെ എഐഎഫ്എഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വച്ചാവും തെരഞ്ഞെടുപ്പ് നടക്കുക. രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന.