വാന്‍കുവറിലെ ഹേസ്റ്റിംഗ് സ്ട്രീറ്റില്‍ വെച്ച് തിങ്കളാഴ്ച രാവിലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പോലീസ് ബിയര്‍ സ്‌പ്രേ ചെയ്തതിനെ തുടര്‍ന്ന് വേദനയോടെ നിലവിളിച്ച് ഒരു കെട്ടിടത്തില്‍ നിന്നും ഇറങ്ങിയോടിയ ഇയാളെ ബീന്‍ബാഗ് തോക്ക് ഉപയോഗിച്ച് വെടിവെച്ചിട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ബിയര്‍ സ്േ്രപ അടിച്ചതിനെ തുടര്‍ന്ന് അയാള്‍ വസ്ത്രങ്ങള്‍ അഴിച്ചുകൊണ്ട് തെരുവിലൂടെ ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ഗ്രീന്‍ പറയുന്നു. സ്‌പ്രേയില്‍ നിന്നുള്ള വേദന ഒഴിവാക്കാന്‍ ഒരു കടയിലേക്ക് ഓടിക്കയറി പാല്‍ ദേഹത്തേക്കൊഴിച്ചെന്നും ഗ്രീന്‍ വിവരിക്കുന്നു. പോലീസ് സ്ഥലത്തെത്തി അയാളോട് തറയില്‍ കിടക്കാന്‍ ആജ്ഞാപിച്ചു. ഇയാളെ സഹായിക്കാനായി പോലീസിനോട് അവിടെ ഓടിക്കൂടിയവര്‍ പറഞ്ഞെങ്കിലും പോലീസ് വെടിവെക്കുകയായിരുന്നുവെന്ന് ഗ്രീന്‍ പറഞ്ഞു.
വാന്‍കുവര്‍ പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചതായാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ഈസ്റ്റ് ഹേസ്റ്റിംഗ് സ്ട്രീറ്റിനും ഡണ്‍ലെവി അവന്യുവിനും സമീപം ഒരാള്‍ അക്രമസാക്തനായി പെരുമാറുന്നത് കണ്ടുവെന്നും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് ഇയാള്‍ വൈദ്യസഹായം നല്‍കുകയും ബോധം നഷ്ടപ്പെടുകയുമാണ് ചെയ്തതെന്നും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.