നോര്‍ത്ത് യോര്‍ക്കില്‍ തോക്ക് ചൂണ്ടി സ്ത്രീയുടെ കാര്‍ മോഷ്ടിച്ചു: പോലീസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: Aug 23, 2022, 9:37 AM


നോര്‍ത്ത് യോര്‍ക്കില്‍ തോക്ക് ചൂണ്ടി ഒരു സ്ത്രീയുടെ എസ്‌യുവി കാര്‍ കൊള്ളയടിച്ച സംഭവത്തില്‍ ടൊറന്റോ പോലീസ് അന്വേഷണം ആരംഭിച്ചു. യോര്‍ക്ക് മില്‍സ് റോഡിനും ബേവ്യൂ അവന്യൂവിനും സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് ഓഗസ്റ്റ് 21 ഞായറാഴ്ച വൈകുന്നേരം 5.40 നാണ് കാര്‍ മോഷണം നടന്നത്. മൂന്ന് പുരുഷന്മാരാണ് കാര്‍ജാക്കിംഗ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. 

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 416-808-2222 എന്ന നമ്പറില്‍ ടൊറന്റോ പോലീസിനെ ബന്ധപ്പെടുകയോ 416-222-8477 എന്ന നമ്പറില്‍ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.