'മേപ്പടിയാന്‍'  താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് 

By: 600002 On: Aug 23, 2022, 8:18 AM

 

ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമായ 'മേപ്പടിയാന്‍' സിനിമയ്ക്ക് അഭിമാനനേട്ടം. താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍ ആയ വിവരം ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിലാണ് നിര്‍മ്മിച്ചത്. ഉണ്ണി മുകുന്ദന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയുടെ രണ്ടാമത്തെ ചിത്രമായ 'ഷെഫീക്കിന്റെ സന്തോഷം' ഒരുങ്ങുന്നതിനിടയിലാണ് ആദ്യ ചിത്രത്തിന് ഈ നേട്ടം എത്തിച്ചേര്‍ന്നത്.