തിരുവനന്തപുരം നഗരവാസികള്‍ക്കായി കിഴക്കേകോട്ടയില്‍ പണി കഴിപ്പിച്ച കാല്‍നട മേല്‍പ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. അഭിമാനം അനന്തപുരി എന്ന സെല്‍ഫി പോയിന്റിന്റെ ഉദ്ഘാടനം നടന്‍ പൃഥ്വിരാജ് നിവഹിച്ചു. 104 മീറ്റര്‍ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാല്‍നട മേല്‍പാലമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമായത്.