പിക്കറിംഗില്‍ ശവക്കല്ലറയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി 

By: 600002 On: Aug 23, 2022, 6:26 AM

 

ഒന്റാരിയോയിലെ പിക്കറിംഗില്‍ ശവക്കല്ലറയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കണ്‍സെഷന്‍ റോഡ് 8, സൈഡ്‌ലൈന്‍ 20 ക്ക് സമീപം ഓഫ്-റോഡ് എടിവി ട്രയലിനടുത്തുള്ള ശവക്കല്ലറയിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ദുര്‍ഹം റീജിയണല്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. 

മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും ദുര്‍ഹം റീജിയണല്‍ പോലീസ് അറിയിച്ചു. ഫോറന്‍സിക് ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ചീഫ് കോര്‍ണറിന്റെ ഓഫീസും ഫോറന്‍സിക് ആന്ത്രോപോളജിസ്റ്റുമായി ചേര്‍ന്ന് അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 1-888-579-1520 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സുമായി 1-800-222-8477 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.