തിരക്ക് കുറയ്ക്കാനുള്ള ലക്ഷ്യവുമായി കാൽഗറിയിലെ ഡീർഫൂട്ട് ട്രെയിൽ നവീകരണ പ്രവർത്തനങ്ങൾ സെപ്റ്റംബർ മുതൽ ആരംഭിക്കും. പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകാൻ ഏകദേശം ഒരു വർഷമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഡീർഫൂട്ട് ഹൈവേയിലെ "ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലെ ട്രാഫിക്കുകൾ മെച്ചപ്പെടുത്തുകയാണ് പുതിയ നവീകരണ പ്രവർത്തനങ്ങൾ വഴി ലക്ഷ്യമിടുന്നതെന്ന് ആൽബർട്ട ഗതാഗത മന്ത്രി പ്രസാദ് പാണ്ഡ മാധ്യമങ്ങളോട് പറഞ്ഞു. 64 അവന്യൂവിലെയും മക്‌നൈറ്റ് ബൊളിവാർഡിലെയും നവീകരണ പ്രവർത്തനങ്ങളാവും പദ്ധതികളുടെ ഭാഗമായി ആദ്യം ചെയ്യുകയെന്ന് മന്ത്രി പറഞ്ഞു.
ഏകദേശം 50 വർഷമായി യാത്രക്കാർക്ക് സേവനം നൽകുന്ന ഡീർഫൂട്ട് ട്രെയിലിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി 210 മില്യൺ ഡോളറാണ് ഗവണ്മെന്റ് വകയിരിത്തിയിട്ടുള്ളത്.