ഇടിമിന്നൽ; ബാൻഫ് സ്പ്രിംഗ്സ് ഗോൾഫ് കോഴ്‌സിന് സമീപം കാട്ടുതീ പടർന്നു 

By: 600007 On: Aug 22, 2022, 9:11 PM


ഫെയർമോണ്ട് ബാൻഫ് സ്പ്രിംഗ്സ് ഗോൾഫ് കോഴ്‌സിന് സമീപം ഇടിമിന്നൽ മൂലം കാട്ടുതീ ഉണ്ടായി. ഇടിമിന്നലിലൂടെ പടർന്ന കാട്ടുതീ തിങ്കളാഴ്ച പുലർച്ചയോടെ നിയന്ത്രണവിധേയമായതായും അധികം താമസിയാതെ തീ പൂർണ്ണമായും അണയ്ക്കാൻ  പാർക്ക്സ് കാനഡ അധികൃതർ സ്ഥിരീകരിച്ചു. ഇടിമിന്നൽ മൂലം  കഴിഞ്ഞയാഴ്‌ച ബീ.സിയിലെ വന മേഖലയിൽ നൂറിലധികം കാട്ടുതീ ഉണ്ടായതായി ബീ.സി വൈൽഡ് ഫയർ സർവീസസ് റിപ്പോർട്ട് ചെയ്തിരുന്നു.