ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സില്‍ നിന്നും നോവ സ്‌കോഷ്യയെ ഒഴിവാക്കണമെന്ന് പ്രീമിയര്‍ 

By: 600002 On: Aug 22, 2022, 12:21 PM


നാഷണല്‍ കാര്‍ബണ്‍ ടാക്‌സില്‍ നിന്നും നോവ സ്‌കോഷ്യയെ ഒഴിവാക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍ ആവശ്യപ്പെട്ടു. ഹരിതഗൃഹ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ സിഗ്നേച്ചര്‍ ബിഡ് പ്രവിശ്യയെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രവിശ്യയുടെ നിലവിലുള്ള ശ്രമങ്ങള്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ലക്ഷ്യത്തേക്കാള്‍ കൂടുതലായതിനാല്‍ നോവ സ്‌കോഷ്യക്കാര്‍ക്ക് കാര്‍ബണ്‍ നികുതി ചുമത്തുന്നത് അനാവശ്യമായ പിഴ ചുമത്തുന്നത് പോലെയായിരിക്കുമെന്ന് പ്രീമിയര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സ് കാര്‍ബണിന്റെ വില ടണ്ണിന് 15 ഡോളര്‍ വര്‍ധിപ്പിക്കും. തുടര്‍ന്ന് 2030 ല്‍ ടണ്ണിന് 170 ഡോളറിലെത്തുന്നതു വരെ എല്ലാ വര്‍ഷവും വീണ്ടും വര്‍ധിപ്പിക്കും. ഒരു ശരാശരി നോവ സ്‌കോഷ്യ കുടുംബത്തിന് 2025 ല്‍ 2,000 ഡോളറും 2030 ല്‍ 3,100 ഡോളറും നികുതി ഈടാക്കേണ്ടി വരുമെന്നാണ് ഹൂസ്റ്റണ്‍ പറയുന്നത്. ഗ്യാസ് വിലയില്‍ ലിറ്ററിന് 14 ശതമാനം വര്‍ധനവ് വരുത്തി ശിക്ഷിക്കുന്നതിനു പകരം പ്രവിശ്യ അതിന്റേതായ പദ്ധതികളുമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം വാദിച്ചു. കാനഡയില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി നിരക്ക് നോവ സ്‌കോഷ്യയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.