ഇന്ത്യയില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ പിടിയിലെന്ന് റഷ്യയുടെ വെളിപ്പെടുത്തല്‍ 

By: 600002 On: Aug 22, 2022, 12:01 PM


ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ലക്ഷ്യം വച്ച ഐ എസ് ചാവേറിനെ അറസ്റ്റ് ചെയ്തതായി റഷ്യയുടെ വെളിപ്പെടുത്തല്‍. റഷ്യന്‍ ഏജന്‍സിയായ എഫ്.എസ്.ബിയാണ് ഭീകരവാദിയെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്‌നിക്ക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ഉന്നത നേതാവിനെതിരെ ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നാണ് സൂചന.