ഗ്രേറ്റര്‍ മോണ്‍ട്രിയലില്‍ പിഞ്ചുകുഞ്ഞിനെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  

By: 600002 On: Aug 22, 2022, 10:41 AM


ഗ്രേറ്റര്‍ മോണ്‍ട്രിയലിന്റെ പ്രാന്തപ്രദേശമായ വൗഡ്രെയില്‍-ഡോറിയോണില്‍ ഒരു വൃദ്ധ സദനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ രണ്ട് വയസ്സുള്ള ആണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് മണിക്കൂറുകളോളം കുട്ടി വാഹനത്തില്‍ തന്നെയായിരുന്നുവെന്ന് ക്യുബെക്ക് പ്രൊവിന്‍ഷ്യല്‍ പോലീസ് പറഞ്ഞു. അടച്ചിട്ട വാഹനത്തില്‍ ചൂടുകാരണമാണ് കുട്ടി മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

വിവരമറിഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ കാറിനുള്ളില്‍ നിന്നും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.