സസ്‌ക്കാച്ചെവനില്‍ നിന്നും കാണാതായ 15 വയസ്സുകാരനു വേണ്ടി തിരച്ചില്‍ തുടരുന്നു 

By: 600002 On: Aug 22, 2022, 9:53 AM


സസ്‌ക്കാച്ചെവനില്‍ നിന്നും കാണാതായ 15 വയസ്സുകാരനെ കണ്ടെത്തുവാന്‍ പോലീസ് പൊതുജനങ്ങളുടെ സഹായഭ്യര്‍ത്ഥിക്കുന്നു. റോസ്‌തേണിലെ കോര്‍ഡ് ലഗാസെ എന്ന കുട്ടിയെയാണ് ഓഗസ്റ്റ് 18 മുതല്‍ കാണാതായത്. റോസ്‌തേണിലെ 10th  സ്ട്രീറ്റിലെ വീട്ടില്‍ വൈകിട്ട് 4 മണിയോടെയാണ് ലഗാസിനെ അവസാനമായി കണ്ടത്. ഓഗസ്റ്റ് 20 നാണ് ലഗാസെയെ കാണ്മാനില്ലെന്ന് പറഞ്ഞ് പോലീസിന് പരാതി ലഭിച്ചതെന്ന് സസ്‌ക്കാച്ചെവന്‍ ആര്‍സിഎംപി അറിയിച്ചു. 

ആല്‍ബെര്‍ട്ടയിലെ മെഡിസിന്‍ ഹാറ്റിലേക്ക് കിട്ടിയ ഏതെങ്കിലും വാഹനത്തില്‍ യാത്ര ചെയ്തിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. അഞ്ചടി ഉയരവും തവിട്ട് നിറമുള്ള കണ്ണുകളും ഇടത്തരം നീളമുള്ള തവിട്ട് നിറമുള്ള മുടിയുമാണ് ലഗാസെയുടേത്. ആര്‍മി സ്റ്റൈല്‍ ബാക്ക്പാക്ക് ലഗാസെയുടെ പക്കലുണ്ടെന്നാണ് കരുതുന്നത്. 

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 310-RCMP  എന്ന നമ്പറില്‍ ആര്‍സിഎംപിയുമായി ബന്ധപ്പെടാന്‍ പോലീസ് അറിയിച്ചു.