തൃശൂരില്‍ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍ 

By: 600002 On: Aug 22, 2022, 8:12 AM


തൃശൂര്‍ നഗരത്തില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടര്‍മാരും മദ്യപിച്ചാണ് ബസില്‍ ജോലിചെയ്തിരുന്നതെന്ന് പൊലീസ് പരിശോധനയില്‍ കണ്ടെത്തി. എല്ലാവരും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ശക്തന്‍, വടക്കേ സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്തിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു.