തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു 

By: 600002 On: Aug 22, 2022, 6:08 AM


തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്സിനെടുത്തിട്ടും മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂത്താളിയിലാണ് സംഭവം. പുതിയേടത്ത് ചന്ദ്രികയാണ് (53) പട്ടിയുടെ കടിയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് തെരുവു നായയുടെ കടിയേറ്റത്.

പേ വിഷ ബാധ ഉണ്ടായോ എന്നതില്‍ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ചന്ദ്രികയെ കൂടാതെ എട്ടുപേര്‍ക്കുകൂടി അന്ന് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ചന്ദ്രികയുടെ മുഖത്താണ് കടിയേറ്റത്.

പത്തുദിവസം മുന്‍പ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ചന്ദ്രികയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ചന്ദ്രിക മരിച്ചത്.