വാൻകൂവറിൽ വിവാഹ പാർട്ടിയിലേക്ക് വാഹനം ഇടിച്ചു കയറി; 2 പേർ മരിച്ചു, 10 പേർക്ക് പരിക്ക് 

By: 600007 On: Aug 21, 2022, 8:36 PM

ശനിയാഴ്ച രാത്രി വെസ്റ്റ് വാൻകൂവറിൽ വിവാഹ പാർട്ടിയിലേക്ക് വാഹനം ഇടിച്ചു കയറി 2 പേർ മരിച്ചു. 10 പേരെ  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച് വൈകിട്ട് 6.10 ഓടെയാണ് വെസ്റ്റ് വാൻകൂവറിലെ കീത്ത് റോഡിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്തേക്ക് 11 ഗ്രൗണ്ട് ആംബുലൻസുകളും ഒരു എയർ ആംബുലൻസും അയച്ചതായി എമർജൻസി ഹെൽത്ത് സർവീസസ് അറിയിച്ചു. ആശുപത്രിയിൽ എത്തിച്ച 10 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഡ്രൈവ് വേയിൽ നിന്നും പുറത്തെടുത്ത വാഹനമാണ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറിയതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.