വിദേശ രാജ്യങ്ങളിലെ നഴ്സിംഗ് ലൈസന്‍സ് നേടാന്‍ നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം 

By: 600002 On: Aug 20, 2022, 1:51 PM


വിദേശ രാജ്യങ്ങളിലെ നഴ്സിംഗ് ലൈസന്‍സ് നേടാനായി നോര്‍ക്ക റൂട്ട്സ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് (NICE ACADEMY) മുഖേനെയാണ് നോര്‍ക്ക റൂട്ട്സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളിലെ നഴ്സിംഗ് മേഖലകളില്‍ തൊഴില്‍ നേടാന്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷ പാസാകണമെന്നാണ് ചട്ടം.

കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമാണ് നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് (NICE). HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിനായാണ് പരിശീലനം നല്‍കുന്നത്. ബിഎസ്‌സി നഴ്സിംഗും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.