ഇടുക്കിയില്‍ എംഡിഎംഎ ലഹരിമരുന്നുമായി പോലീസുകാരന്‍ പിടിയില്‍ 

By: 600002 On: Aug 20, 2022, 12:55 PM


ഇടുക്കിയില്‍ നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് ലഹരിമരുന്നുമായി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്സൈസ് അറസ്റ്റ് ചെയ്തു. തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.

ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.  ഇവരില്‍ നിന്ന് 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു.