ഇക്വലൂയിറ്റിലെ ജലക്ഷാമം: നുനാവുട്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 

By: 600002 On: Aug 20, 2022, 10:51 AM

 

ഇക്വലൂയിറ്റിലെ ജലക്ഷാമത്തെ തുടര്‍ന്ന് നുനാവുട്ട് സര്‍ക്കാര്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജലസംഭരണി നിറയ്ക്കുന്നത് ഉടന്‍ ആരംഭിക്കുന്നതിന് ഇക്വലൂയിറ്റിന് ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കമ്മ്യൂണിറ്റി, ഗവണ്‍മെന്റ് സര്‍വീസ് ആക്ടിംഗ് മന്ത്രി ജോവാന ക്വാസ്സ പറഞ്ഞു.

മഴയുടെ അഭാവം കാരണം ഇക്വലൂയിറ്റ് കഴിഞ്ഞയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇക്വലൂയിറ്റിന്റെ സെക്കന്ററി വാട്ടര്‍ സപ്ലൈയായ അപെക്‌സ് നദിയിലേക്ക് ഒഴുകുന്നത് 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. സമീപത്തെ തടാകത്തില്‍ നിന്ന് അപെക്‌സ് നദിയിലേക്കും പിന്നീട് ജെറാള്‍ഡിന്‍ തടാകത്തിലേക്കും അധിക വെള്ളം പമ്പ് ചെയ്യുന്നതിനുള്ള റെഗുലേറ്ററി അനുമതി നേടുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് ഇക്വലൂയിറ്റ് അധികൃതര്‍ അറിയിച്ചു.