റിച്ഫോർട്ട് എന്റെർറ്റൈൻമെൻറ്സ് ഒരുക്കുന്ന ഹാസ്യ-സംഗീത വിരുന്ന് Daily Delight - തരംഗ് - 2022 Powered by Yoke Immigration. സെപ്റ്റംബർ 17 നു വൈകിട്ട് 6.30 ന് എയർഡ്രീ ദി ബെർത്ത് ചർച് തിയേറ്ററിൽ ആണ് ഈ ഹാസ്യ-സംഗീത പരിപാടി നടക്കുക.
ലജ്ജാവതിയെ എന്ന ഒറ്റ ഗാനം കൊണ്ട് മലയാളികളുടെ പ്രിയപെട്ട സംഗീത സംവിധായകനും ഗായകനുമായി മാറിയ ഡോ. ജാസ്സീ ഗിഫ്റ്റ്, കുമ്പളങ്ങി നൈറ്റ്സിലെ ഉയിരിൽ തൊടും എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായിക ആൻ അമി, കോപ്പയിലെ കൊടുംകാറ്റ്, പത്ത് കല്പനകൾ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സ്കവർന്നെടുത്ത സംഗീത സംവിധായകൻ മിഥുൻ ഈശ്വർ, മിമിക്രി കലാകാരന്മാരുടെ തലതൊട്ടപ്പൻ സാജൻ പള്ളുരുത്തി, സിനിമാ -ടെലിവിഷൻ വേദികളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട സുബി സുരേഷ്, കലാഭവൻ മിമിക്രി വേദികളിലൂടെ ശ്രദ്ധേയനായ രാഹുൽ കലാഭവൻ തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ ഒരുപിടി മികവുറ്റ മറ്റ് കലാകാരന്മാരും Daily Delight തരംഗ് - 2022 ൻ്റെ ഭാഗമായെത്തുന്നുണ്ട്. കൂടാതെ ഡി 4 ഡാൻസ് ഫെയിം ഷാമസ് ആൻഡ് ടീം ഒരുക്കുന്ന ഡാൻസും ഈ പരിപാടിയുടെ ഭാഗമായുണ്ട്.
Daily Delight തരംഗ് - 2022 ൻ്റെ ടെലിവിഷൻ ചാനൽ പാർട്ട്ണർ ഫ്‌ളവേർസ് ടി വി യു .എസ് .എ ആണ്. മെഗാ സ്പോൺസേർസ്- കാൽഗറി : കൈരളി റിയാലിറ്റി എഡ്‌മണ്ടൻ & കാൽഗറി , സുപ്രീം ട്രക്ക് ആൻഡ് ട്രെയ്‌ലർ സെയിൽസ് കാൽഗറി , പ്രയറി ട്രെയ്‌ലർ റെൻറ്റൽസ് & സെയിൽസ്, കാൽഗറി എന്നിവരാണ്. ഒഫീഷ്യൽ കാറ്ററിങ് പാർട്ട്ണർ സാവോയ്‌സ് സൗത്ത് ഇന്ത്യൻ കിച്ചൻ, കാൽഗറി .
For Tickets, please contact :