ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം

By: 600084 On: Aug 19, 2022, 4:58 PM

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്‌ഘാടനവും ആഗസ്റ്റ് 14 ന് ഞായറാഴ്ച ലളിതമായ ചടങ്ങുകളോടെ നടത്തി. മിസ്സോറി സിറ്റി അപ്നാ ബസാർ ഹാളിൽ വൈകുന്നേരം നാലരക്ക് നടന്ന പ്രവർത്തക സമിതിയിൽ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ചാപ്റ്ററിന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദമായ ചർച്ച നടത്തി.

ഓഗസ്റ്റ് 15 ന് ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി 'സൂം' പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന "ആസാദി കി ഗൗരവ്" സമ്മേളനത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച്‌ സമ്മേളനം വിജയിപ്പിക്കുന്നതിനു തീരുമാനിച്ചു. പ്രസിഡണ്ട് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംബന്ധിച്ച നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ച്‌ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തന ങ്ങൾക്ക് ആശംസകൾ നേർന്നു.

വളരെ ധ്രുതഗതിയിൽ അമേരിക്കയിൽ വളര്ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തും ഊർജ്ജവും നൽകാൻ ഹൂസ്റ്റൺ ചാപ്റ്ററിനു കഴിയട്ടെയെന്ന് നേതാക്കൾ ആശംസിച്ചു. ഇതേ സമയത്ത് തന്നെ കാലിഫോര്ണിയയിലെ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ഉത്‌ഘാടനവും നടക്കുന്നുവെന്നത് അഭിമാനകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. തുടർന്ന് ചെയർമാൻ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും ചേർന്ന് ചാപ്റ്റർ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നിലവിളക്ക്  കൊളുത്തി ചാപ്റ്ററിന്റെ ഔദ്യോഗിക ഉത്‌ഘാടനം നടത്തി. തുടർന്ന് ജെയിംസ് കൂടൽ ചാപ്റ്ററിന്റെ പ്രസിഡണ്ട് വാവച്ചൻ മത്തായിയ്ക്കും, ബേബി മണക്കുന്നേൽ ജനറൽ സെക്രട്ടറി  ജോജി ജോസഫിനും  ജീമോൻ റാന്നി ട്രഷറർ തോമസ് വർക്കി (മൈസൂർ തമ്പി)യ്ക്കും ത്രിവർണ ഷാളുകൾ നൽകി ആദരിച്ചു.

ഹൂസ്റ്റൺ  ചാപ്റ്ററിൻറെ ഭാരവാഹികൾ :

പ്രസിഡൻ്റ് : വാവച്ചൻ മത്തായി,

ജനറൽ സെക്രട്ടറി : ജോജി ജോസഫ്

ട്രഷറർ : തോമസ് വർക്കി (മൈസൂർ തമ്പി)

വൈസ് പ്രസിഡന്റുമാർ : ഏബ്രഹാം തോമസ് (അച്ചൻകുഞ്ഞു), ചാക്കോ തോമസ്, ജേക്കബ് കുടശ്ശനാട്‌, സൈമൺ വളാച്ചേരി, ടോം വിരിപ്പൻ, തോമസ് സ്റ്റീഫൻ (റോയ് വെട്ടുകുഴി)

സെക്രട്ടറിമാർ: ബാബു ചാക്കോ, ബിജു ചാലയ്ക്കൽ, ഫിന്നി രാജു, ജോൺ ഐസക് (എബി), , മാമ്മൻ ജോർജ്, സന്തോഷ് ഐപ്പ്.

ജോയിന്റ് ട്രഷറർ: ആൻഡ്രൂസ് ജേക്കബ്

ഐടി വിഭാഗം ചെയർമാൻ: രഞ്ജിത് പിള്ള, പബ്ലിക്

റിലേഷൻസ് ചെയർമാൻ: ചാർളി പടനിലം,

പ്രോഗ്രാം ചെയർമാൻ : റെനി കവലയിൽ,

സോഷ്യൽ മീഡിയ ചെയർമാൻ : ബിനോയ് ലൂക്കോസ് തത്തംകുളം,

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ടിഫ്‌നി സെൽബി, മിനി പാണച്ചേരി, ബിനു തോമസ്, ഡാനിയേൽ ചാക്കോ,ജോർജ്‌ കൊച്ചുമ്മൻ, ജോർജ് തോമസ്, ജോയ്. എൻ ശാമുവേൽ, ജോസ് മാത്യു, മാത്യൂസ് തോട്ടം, റജി വി. കുര്യൻ, ഷാജൻ ജോർജ്, സജി ഇലഞ്ഞിക്കൽ.

ഹൂസ്റ്റണിൽ നിന്നുള്ള നാഷണൽ കമ്മിറ്റി ഭാരവാഹികളോടൊപ്പം ഹൂസ്റ്റണിൽ നിന്നുള്ള സതേൺ റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, ട്രഷറർ സഖറിയ കോശി, വൈസ് ചെയർമാൻ  ജോയ് തുമ്പമൺ, വൈസ് പ്രസിഡന്റുമാരായ പൊന്നു പിള്ള, ബാബു കൂടത്തിനാലിൽ, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയിൽ, ജോയിന്റ് ട്രഷറർ അലക്സ് എം. തെക്കേതിൽ, വനിതാ വിഭാഗം ചെയർ പേഴ്സൺ ഷീല ചെറു, യുവജന വിഭാഗം ചെയർ മെവിൻ ജോൺ എബ്രഹാം എന്നിവരും ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരിക്കും.

ജനറൽ സെക്രട്ടറി ജോജി ജോസഫ് നന്ദി പ്രകാശിപ്പിച്ചതോടൊപ്പം തുടർന്ന് നടക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനത്തെക്കുറിച്ചും മുൻ സൈനികരെ ആദരിക്കുന്ന ചടങ്ങു സംബന്ധിച്ചും   പ്രസ്താവന നടത്തി.

റിപ്പോർട്ട് : പി.പി. ചെറിയാൻ

നാഷണൽ മീഡിയ കോർഡിനേറ്റർ