ബംഗ്ലാദേശ്-ത്രിപുര അതിര്‍ത്തിയില്‍ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. മധ്യപ്രദേശ് സ്വദേശി ഹെഡ് കോണ്‍സ്റ്റബിള്‍ ഗിരീഷ് കുമാര്‍ യാദവാണ് മരിച്ചത്. നാഷണല്‍ ലിബറേഷന്‍ ഫ്രന്റ് ഓഫ് ത്രിപുര(NLFT) ഭീകരസംഘടനയിലെ അംഗങ്ങളാണ് ബിഎസ്എഫിനുനേരെ വെടിയുതിര്‍ത്തത്. ആക്രമണത്തിനു ശേഷം സംഘം വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്.