ദുബായ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയിലധികമായി

By: 600002 On: Aug 19, 2022, 12:13 PM


2022 ജനുവരി-ജൂണ്‍ കാലയളവില്‍ ദുബായിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധിച്ച് 8.58 ലക്ഷത്തിലെത്തി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നിന്ന് 4.09 ലക്ഷത്തിലധികം ആളുകള്‍ ദുബായ് സന്ദര്‍ശിച്ചതായി ഡിഇടി ഡാറ്റ വ്യക്തമാക്കുന്നു

2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 71.2 ലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരെയാണ് ദുബായ് ആകര്‍ഷിച്ചത്. 2021 ലെ ഇതേ കാലയളവിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 25.2 ലക്ഷം വിനോദസഞ്ചാരികളാണ് സന്ദര്‍ശിച്ചത്. അതായത് സന്ദര്‍ശകരുടെ എണ്ണത്തില്‍ മൂന്നിരട്ടി വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.