ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തി തട്ടിപ്പ്: മുന്നറിയിപ്പ് നല്‍കി ഒന്റാരിയോ പോലീസ്  

By: 600002 On: Aug 19, 2022, 12:04 PM

 

അഗ്നിശമന സേന ഉദ്യോഗസ്ഥാനായി വേഷംമാറി വ്യാജ സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്ത് തട്ടിപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഒന്റാരിയോ പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് ഹാള്‍ട്ടണ്‍ റീജിയണല്‍ പോലീസിന്റെ ബര്‍ലിംഗ്ടണ്‍ ഡിവിഷന്‍ ട്വിറ്ററിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ബര്‍ലിംഗ്ടണ്‍ അഗ്നിശമന സേന ഇത്തരത്തില്‍ കിറ്റുകള്‍ വില്‍ക്കുന്നില്ലെന്നും ആരെങ്കിലും കിറ്റുകള്‍ വിതരണം ചെയ്യാനെത്തുന്നുവെങ്കില്‍ അത് വാങ്ങിക്കരുതെന്നും ജനങ്ങള്‍ക്ക് സേന മുന്നറിയിപ്പ് നല്‍കി.