യെല്ലോസ്‌റ്റോണ്‍ നാഷണല്‍പാര്‍ക്കിലെ അബിസ് പൂളിന്റെ തെക്കേ ഭാഗത്തുള്ള ചൂട്‌നീരുറവയില്‍(hot spring) ഷൂ ധരിച്ചിരിക്കുന്ന ഒരു കാലിന്റെ ഭാഗം പൊങ്ങിക്കിടക്കുന്ന നിലയില്‍ പാര്‍ക്ക് ജീവനക്കാരന്‍ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ഇത് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് വെസ്റ്റ് തമ്പ് ഗെയ്‌സര്‍ ബേസിനും അതിന്റെ പാര്‍ക്കിംഗ് ഏരിയയും താല്‍ക്കാലികമായി അടച്ചു. പിന്നീട് ജനങ്ങള്‍ക്ക് ഇത് തുറന്നുകൊടുത്തു. മറ്റ് വിവരങ്ങളൊന്നും പാര്‍ക്ക് അധികൃതര്‍ നല്‍കിയിട്ടില്ല.