'ഡോളോ കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി'; വിഷയം അതീവ ഗൗരവമുള്ളതെന്ന് സുപ്രിംകോടതി

By: 600002 On: Aug 19, 2022, 8:25 AM

രോഗികള്‍ക്ക് മരുന്ന് കുറിക്കുമ്പോള്‍ തങ്ങളുടെ മരുന്നുകള്‍ എഴുതാന്‍ ഫാര്‍മ കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് പണം നല്‍കുന്ന വിഷയത്തില്‍ നടുക്കം രേഖപ്പെടുത്തി സുപ്രിംകോടതി. ഇത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ വിഷയത്തില്‍ സുപ്രിംകോടതി രൂക്ഷമായി പ്രതികരിച്ചു. ഡോളോ-650 കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്പനികള്‍ 1000 കോടിയുടെ സൗജന്യം നല്‍കുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഗൗരവമുള്ളതാണെന്നും 10 ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. 