അന്താരാഷ്ട്ര നഴ്‌സുമാരെ താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്യാന്‍ ഒന്റാരിയോ നഴ്‌സിംഗ് കോളേജ് 

By: 600002 On: Aug 19, 2022, 7:12 AM 

അന്താരാഷ്ട്ര തലത്തില്‍ പരിശീലനം ലഭിച്ച ആയിരക്കണക്കിന് നഴ്‌സുമാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനമെടുത്ത് ഒന്റാരിയോയിലെ നഴ്‌സിംഗ് കോളേജ്. താല്‍ക്കാലികമായി എമര്‍ജന്‍സി റൂമുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടച്ചുപൂട്ടലിലേക്ക് നയിച്ച നഴ്‌സ് ക്ഷാമത്തിന് പരിഹാരം എന്ന നിലയില്‍, അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളെ രണ്ടാഴ്ചയ്ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആരോഗ്യമന്ത്രി സില്‍വിയ ജോണ്‍സ് അടുത്തിടെ കോളേജ് ഓഫ് നഴ്സസ് ഓഫ് ഒന്റാരിയയോട് നിര്‍ദ്ദേശിച്ചിരുന്നു. 

നിലവില്‍, അന്താരാഷ്ട്ര തലത്തില്‍ പരിശീലനം നേടിയ 5,970 അപേക്ഷകര്‍ പ്രവിശ്യയില്‍ താമസിക്കുന്നുണ്ടെന്ന് കോളേജ് മന്ത്രാലയത്തെ അറിയിച്ചു. മറ്റൊരു അധികാരപരിധിയില്‍ അംഗീകാരമുള്ള നഴ്‌സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അപേക്ഷകരെ താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാനും രണ്ട് പരീക്ഷകള്‍ പരാജയപ്പെട്ടതിനു ശേഷം താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് മാത്രം റദ്ദ് ചെയ്യാനും കോളേജ് നിര്‍ദ്ദേശിക്കുന്നുണ്ട്. 

താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ മേല്‍നോട്ടം ഒരു രജിസ്‌റ്റേര്‍ഡ് പ്രാക്ടിക്കല്‍ നഴ്‌സോ, അല്ലെങ്കില്‍ ഒരു നഴ്‌സ് പ്രാക്ടീഷണറോ വഹിക്കണമെന്നും കോളേജ് വ്യക്തമാക്കുന്നു.