ഡാറ്റാ ലംഘനം: വെസ്റ്റ് ജെറ്റ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തിയതായി ആരോപണം 

By: 600002 On: Aug 19, 2022, 5:58 AM

 

എയര്‍ലൈന്‍ കമ്പനിയായ വെസ്റ്റ് ജെറ്റ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതായി ആരോപണം. ആപ്പില്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ മറ്റ് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊഫൈല്‍ കാണാന്‍ സാധിക്കുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ആപ്പില്‍ വന്ന സാങ്കേതിക തകരാര്‍ മൂലമാണ് ഇത്തരത്തില്‍ വിവരങ്ങള്‍ വെളിപ്പെട്ടതെന്നാണ് കമ്പനിയുടെ വിശദീകരണം. 

ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് മുമ്പാണ് പ്രശ്‌നം അറിഞ്ഞതെന്നും ഏകദേശം 35 മിനുട്ടിനു ശേഷം പ്രശ്‌നം പരിഹരിച്ചതായും എയര്‍ലൈന്‍ പറഞ്ഞു. ഡാറ്റാ ലംഘനം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും കമ്പനി നല്‍കിയിട്ടില്ല. സംഭവത്തില്‍ വെസ്റ്റ് ജെറ്റ് ഉപയോക്താക്കളോട് ക്ഷമാപണം നടത്തി.