വ്യാഴാഴ്‌ച രാവിലെ കാൽഗറി സൗത്ത് വെസ്റ്റ് എവർ ഗ്രീൻ കമ്മ്യൂണിറ്റിയിൽ ഉണ്ടായ വെടിവെയ്പ്പിൽ ഒരു സ്ത്രീ മരിക്കുകയും വെടിയേറ്റ മറ്റൊരാളെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെ ക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.വ്യഴാഴ്‌ച രാവിലെ ഏകദേശം 8 മണിയോടെ കാൽഗറി സൗത്ത് വെസ്റ്റ് എവർവുഡ്സ് കോർട്ടിലാണ് സംഭവം നടന്നത്. നിർത്തിയിട്ടിരുന്ന കാറിൽ 30 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ മരിച്ച നിലയിലും 30 വയസ്സുള്ള പുരുഷനെ ഗുരുതരമായി പരുക്കേറ്റ നിലയിലുമാണ് സംഭവ സ്ഥലത്തെത്തിയ എമെർജൻസി ക്രൂ കണ്ടെത്തിയത്.
2022-ൽ ഇതുവരെ കാൽഗറിയിൽ നടന്ന 92-ാമത്തെ വെടിവെപ്പാണ് ഈ സംഭവം. വെടിവയ്പിനെക്കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ കാൽഗറി പോലീസ് സർവീസിന്റെ നോൺ-എമർജൻസി ലൈനിലേക്ക് 403-266-1234 എന്ന നമ്പറിലോ അജ്ഞാതമായി ക്രൈം സ്റ്റോപ്പേഴ്‌സിനെ 1800-222-8477 എന്ന നമ്പറിലോ ബന്ധപ്പെടുവാൻ പോലീസ് അഭ്യർത്ഥിച്ചു.