അബോട്ട്‌സ്‌ഫോര്‍ഡില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: പോലീസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: Aug 18, 2022, 10:20 AM


അബോട്ട്‌സ്‌ഫോര്‍ഡില്‍ ഒരു വീട്ടിലേക്ക് അതിക്രമിച്ച് കടന്ന അജ്ഞാതന്‍ കിടപ്പുമുറിയുടെ ജനലിലൂടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മേപ്പിള്‍ സ്ട്രീറ്റ് 2700 ബ്ലോക്കിലെ ഒരു വീട്ടില്‍ രാത്രി 9 മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞിരുന്നു. കുട്ടിക്ക് പരുക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. 

സംഭവത്തില്‍ മേജര്‍ ക്രൈംസ് യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ പ്രതിയെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡാഷ്‌ക്യാം, സിസിടിവി ദൃശ്യങ്ങള്‍ എന്തെങ്കിലും കൈവശമുള്ളവര്‍ 604-859-5225 എന്ന നമ്പറില്‍ വിവരം കൈമാറേണ്ടതാണെന്ന് പോലീസ് അറിയിച്ചു.