മധ്യപ്രദേശില്‍ പ്രളയത്തില്‍ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച മധ്യപ്രദേശില്‍ പച്മഡിയില്‍ വച്ചായിരുന്നു കാണാതായത്. കാര്‍ കണ്ടെത്തിയതിന് സമീപ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മിന്നല്‍ പ്രളയത്തില്‍പ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
ജബല്പൂരില് ലെഫ്റ്റനന്റ് ആയി ജോലി നോക്കുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയായിരുന്നു നിര്‍മല്‍ ശിവരാജിനെ കാണാതായത്. മധ്യപ്രദേശിലെ പച്മഡി എ ഇ സി ട്രെയിനിംഗ് കോളേജ് ആന്‍ഡ് സെന്ററിലാണ് നിലവില്‍ നിര്‍മല്‍ സേവനം അനുഷ്ഠിച്ചിരുന്നത്. മാമംഗലം ഭാഗ്യതാര നഗറില്‍ പെരുമൂഴിക്കല്‍ പി കെ ശിവരാജന്റെ മകനാണ്.