ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു 

By: 600002 On: Aug 18, 2022, 7:16 AM


രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,298,864 ആയി ഉയര്‍ന്നു. അതേസമയം, കഴിഞ്ഞ രണ്ട് ദിവസവും പ്രതിദിന കേസുകള്‍ പതിനായിരത്തില്‍ താഴെയായിരുന്നു.

ബുധനാഴ്ച 9062 പേര്‍ക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ചൊവ്വാഴ്ച 8,813 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1,01,343 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 72 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 5,27,206 ആയി ഉയര്‍ന്നു. 98.58 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടിപിആര്‍ 3.48 ശതമാനമാണ്. പ്രതിവാര ടിപിആര്‍ 4.20 ശതമാനമായും ഉയര്‍ന്നു. ഇതിനോടകം 4,36,70,315 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.