ലെഡുക് കൗണ്ടിയില്‍ മൂസിനെ വാഹനമിടിച്ചു: ഒരു സ്ത്രീ മരിച്ചു 

By: 600002 On: Aug 18, 2022, 6:59 AM

ലെഡുക് കൗണ്ടിയില്‍ മൂസിനെ(എല്‍ക്ക്) ഇടിച്ച് അപകടത്തില്‍പ്പെട്ട 59 വയസ്സുകാരി മരിച്ചു. ഓഗസ്റ്റ് 13 ശനിയാഴ്ച രാത്രി 8.30 ഓടെയാണ് ഹൈവേ 21 ലൂടെ വാഹനമോടിച്ച് പോവുകയായിരുന്ന സ്ത്രീ റോഡ് ക്രോസ് ചെയ്യുകയായിരുന്ന മൂസിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ സ്ത്രീ മരിച്ചതായി പോലീസ് അറിയിച്ചു. ഇവരുടെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.