ഈ വര്‍ഷം രണ്ടാം പാദത്തില്‍ കാല്‍ഗറിയിലെ വീടുകളുടെ വില്‍പ്പന മുന്‍ മാസങ്ങളിലെ പോലെ തന്നെ ഉയർന്ന നിലയിൽ തന്നെയെന്ന് കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ്(സിആര്ഇബി) റിപ്പോര്‍ട്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ഭവന വില്‍പ്പന അടിസ്ഥാനമാക്കിയാണ് സിആര്ഇബി ത്രൈമാസ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
രണ്ടാം പാദത്തില്‍ 9,303 മൊത്തം വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.24 ശതമാനം വര്‍ധനയാണ് ഉണ്ടായത്. എങ്കിലും പുതിയ ലിസ്റ്റിംഗുകള്‍ രണ്ടാം പാദത്തില്‍ 3.25 ശതമാനം കുറയുകയും ഇന്‍വെന്ററി വര്‍ഷം തോറും 20 ശതമാനത്തിലധികം കുറയുകയും ചെയ്തു. ഇതിന്റെ ഫലമായി വില ഉയര്‍ന്നു. രണ്ടാം പാദത്തിലെ ബെഞ്ച്മാര്‍ക്ക് വില വര്‍ഷംതോറും 14 ശതമാനത്തിലധികം ഉയര്‍ന്ന് 544,733 ഡോളറിലെത്തിയതായി സിആര്ഇബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വായ്പാ നിരക്ക് വര്‍ധന ഭവന വില്‍പ്പനയെയും സ്വാധീനിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിപണി സാഹചര്യങ്ങള്‍ ലഘൂകരിക്കുകയും കടമെടുക്കുന്നതിനുള്ള ഉയര്‍ന്ന ചിലവ് കാരണം വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും സിആര്ഇബി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.