ദുബായിയുടെ എമിറേറ്റ്‌സ് എ 380 ബെംഗളൂരു സര്‍വീസുകള്‍ പ്രഖ്യാപിച്ചു. പുതിയ സര്‍വീസുകള്‍ ഒക്ടോബര്‍ 30 ന് ആരംഭിക്കുമെന്നാണ് സൂചന. നിലവില്‍ മുംബൈയിലേക്ക് മാത്രമാണ് എ 380 വിമാനം സര്‍വീസ് നടത്തുന്നത്.
അതേസമയം, ബഹ്റൈന്‍ ദേശിയ വിമാനാക്കമ്പനിയായ ഗള്‍ഫ് എയര്‍ ഒക്ടോബര്‍ മൂന്നുമുതല്‍ റാസല്‍ഖൈമയില്‍നിന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.