ടൊറന്റോയില്‍ ഹൈവേ 401 ല്‍ വാഹനത്തില്‍ നിന്ന് വീണ കണ്ടെയ്നറില്‍ ഇടിച്ച് മോട്ടോര്‍സൈക്കിള്‍ യാത്രികന് ഗുരുതര പരുക്ക് 

By: 600002 On: Aug 17, 2022, 6:28 AM

 

ടൊറന്റോയിലെ സ്‌കാര്‍ബറോയില്‍ വാഹനത്തില്‍ നിന്നും തെറിച്ചുവീണ കണ്ടെയ്‌നറില്‍ ഇടിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രികന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രോമ കെയറില്‍ തുടരുന്ന ഇയാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. 

ഹൈവേ 401 ലൂടെ സഞ്ചരിക്കവേ മറ്റൊരു വാഹനത്തില്‍ നിന്നും വീണ ടോട്ട് കണ്ടെയ്‌നറാണ് അപകടമുണ്ടാക്കിയത്. കണ്ടെയ്‌നര്‍ കൊണ്ടുപോയ വാഹനം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഹൈവേ 401 ന്റെ കിഴക്കോട്ടുള്ള എക്‌സ്പ്രസ് പാതകള്‍ മെഡോവെല്‍ മുതല്‍ ബ്രോക്ക് റോഡുകള്‍ വരെ അടച്ചിരുന്നു. 

സംഭവം ചരക്ക് കൊണ്ടുപോകുന്ന ഡ്രൈവര്‍മാര്‍ക്ക് ഒരു മുന്നറിയാപ്പാണെന്നും വാഹനത്തില്‍ കൊണ്ടുപോകുന്ന ഉപകരണങ്ങള്‍ സുരക്ഷിതമാണെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും പോലീസ് പറഞ്ഞു.