ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ബസ് നദീതടത്തിലേക്ക് മറിഞ്ഞ് ആറ് ഐടിബിപി ജവാന്‍മാര്‍ മരിച്ചു. രണ്ട് ഐടിബിപി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. അപകടത്തില്‍ 25 ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും ഇതില്‍ പത്തുപേരുടെ പരുക്ക് ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ട്.
37 ഐടിബിപി ജവാന്‍മാരും രണ്ട് ജമ്മു കശ്മീര്‍ പോലീസുകാരും സഞ്ചരിച്ച ബസ് ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയിലുള്ള അഗാധമായ മലയിടുക്കില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.