ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി അഞ്ചാം മാസവും കാനഡയിലെ വീടുകളുടെ വില്‍പ്പനയില്‍ ഇടിവ് വന്നതായി കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ റിപ്പോര്‍ട്ട് (സിആര്‍ഇഎ). ജൂണിനെ അപേക്ഷിച്ച് ജൂലൈയിലെ വില്‍പ്പന 5.3 ശതമാനം ഇടിഞ്ഞതായി അസോസിയേഷന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തെ യഥാര്‍ത്ഥ വില്‍പ്പന 37,975 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയെ അപേക്ഷിച്ച് 29 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറവ് വില്‍പ്പനയാണ് ജൂലൈയില്‍ അടയാളപ്പെടുത്തിയത്. എന്നാല്‍ ഈ ട്രെന്‍ഡ് തുടരുമോ എന്ന കാര്യത്തില്‍ വിലയിരുത്തല്‍ വൈകുമെന്ന് വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് ഓഫ് കാനഡ അതിന്റെ പ്രധാന പലിശ നിരക്ക് ജൂലൈയില്‍ ഒരു ശതമാനം വര്‍ധിപ്പിച്ച് 2.5 ശതമാനമാക്കിയതാണ് ഇടിവിന്റെ പ്രധാന കാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത്. മോര്‍ട്ട്‌ഗേജ് നിരക്ക് മാറ്റങ്ങള്‍ അത്തരം വര്‍ധനവിനെ പ്രതിഫലിപ്പിക്കുന്നു, ഇത് വാങ്ങല്‍ പ്രവണതയെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.