ബീസിയിലെ കള്‍ട്ടസ് തടാകത്തില്‍ മുങ്ങിമരിച്ച കാല്‍ഗറി സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു 

By: 600002 On: Aug 16, 2022, 10:24 AM

 

ബീസിയിലെ കള്‍ട്ടസ് തടാകത്തില്‍ കാണാതായ കാല്‍ഗറി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മരണം ചില്ലിവാക്ക് ആര്‍സിഎംപി സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് കൂട്ടുകാരോടൊത്ത് തടാകത്തിലിറങ്ങിയ ഇയാളെ കാണാതാവുകയായിരുന്നു. 33 വയസ്സുള്ളയാളാണെന്ന് ചില്ലിവാക്ക് ആര്‍സിഎംപി അറിയിച്ചു. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

തടാകത്തിലേക്കിറങ്ങിയ ഇയാള്‍ ആഴമുള്ള ഭാഗത്തേക്ക് പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആഴത്തില്‍ അകപ്പെട്ടുപോയ ഇയാള്‍ നീന്താന്‍ കഴിയാതെ മുങ്ങിപ്പോവുകയായിരുന്നു.  

സംഭവം നടന്നയുടന്‍ കള്‍ട്ടസ് ലേക്ക് ഫയര്‍ ആന്‍ഡ് റെസ്‌ക്യു, ചില്ലിവാക്ക് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു എന്നിവും പാരാമെഡിക്കുകളും സ്ഥലത്തെത്തി. ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നടത്തിയ നീണ്ട തിരച്ചിലിനൊടുവില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.