ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഗ്രേറ്റര്‍ കെയ്റോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഈജിപ്ഷ്യന്‍ കോപ്റ്റിക് ചര്‍ച്ചും ആരോഗ്യ മന്ത്രാലയവും അഗ്‌നിബാധയില്‍ 41 പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗിസ ഗവര്‍ണറേറ്റിന്റെ ഭാഗമായ നൈല്‍ നദിക്ക് പടിഞ്ഞാറ് ജനസാന്ദ്രതയേറിയ ഇംബാബയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന അബു സിഫിന്‍ പള്ളിയിലാണ് വൈദ്യുതി തകരാര്‍ കാരണം തീപിടിത്തമുണ്ടായത്. പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ എത്തിയവരും അപകടത്തില്‍പ്പെട്ടു.
തീപിടിത്തമുണ്ടായ ഉടന്‍ തന്നെ ഉയര്‍ന്ന ചൂടും മാരകമായ പുകയുമാണ് മരണസംഖ്യ കൂടാന്‍ ഇടയാക്കിയതെന്ന് അധികൃതര്‍ പറയുന്നു.