എഡ്മന്റണ്‍ വൈറ്റ്‌കോര്‍ട്ട് റോട്ടറി പാര്‍ക്കിലെ കുളത്തില്‍ വീണ് കാണാതായ 14കാരനു വേണ്ടി തിരച്ചില്‍ തുടരുന്നു

By: 600002 On: Aug 16, 2022, 7:32 AM


ഞായറാഴ്ച ആല്‍ബെര്‍ട്ടയിലെ വൈറ്റ്‌കോര്‍ട്ടിലെ കുളത്തില്‍ വീണ് കാണാതായ കുട്ടി 14 വയസ്സുള്ള ആണ്‍കുട്ടിയാണെന്ന് പോലീസ് അറിയിച്ചു. എഡ്മന്റണ്‍ സ്വദേശിയായ ഹസന്‍ മുഹമ്മദെന്ന കൗമാരക്കാരനാണ് കുളത്തില്‍ വീണത്. കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

റോട്ടറി പാര്‍ക്ക് ഔട്ട്‌ഡോര്‍ വാട്ടര്‍പാര്‍ക്കിലെ പോണ്ട് ഏരിയയില്‍ ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെയാണ് ഹസന്‍ മുഹമ്മദിനെ അവസാനമായി കണ്ടത്. തന്റെ ഇരട്ടസഹോദരനൊപ്പം കുളത്തില്‍ കളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നുവെന്ന് ഹസന്റെ അമ്മ പറഞ്ഞു. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ കാലതാമസമുണ്ടായതായി മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. പാര്‍ക്കില്‍ സുരക്ഷാ മുന്നറിയിപ്പുകളും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.  

വൈറ്റ്‌കോര്‍ട്ട് ആര്‍സിഎംപിയും ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസുകളും നിലവില്‍ തിരച്ചില്‍ തുടരുകയാണെന്ന് മൗണ്ടീസ് അറിയിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് റോട്ടറി പാര്‍ക്ക് ഔട്ട്‌ഡോര്‍ വാട്ടര്‍പാര്‍ക്ക് അടച്ചതായി അധികൃതര്‍ അറിയിച്ചു.