ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തി 

By: 600002 On: Aug 16, 2022, 6:35 AM

 

ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ശ്രീലങ്കന്‍ തുറമുഖത്തെത്തിയതായി റിപ്പോര്‍ട്ട്. കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്തെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടെയാണ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തുന്നത്. ചാരക്കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് പ്രവേശിക്കുന്നതിനെ ആദ്യം എതിര്‍ത്ത ശ്രീലങ്ക പിന്നീട് ചൈനയുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.

11-ാം തിയതിയായിരുന്നു കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് പ്രവേശിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ശ്രീലങ്ക ആദ്യം അനുമതി നല്‍കിയിരുന്നില്ല. അമേരിക്കയും ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന് തുറഖമുഖത്ത് പ്രവേശിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കപ്പല്‍ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ സംഭരിക്കാനും വിശകലനം ചെയ്യാനും ചാരക്കപ്പലിന് കഴിയുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.