കേരളാ ബാഡ്മിന്റൺ ഫ്രണ്ട്‌സ്  ഓഫ് കാൽഗറിയും, മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറിയും സംയുക്തമായി  ബാഡ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. 

By: 600037 On: Aug 16, 2022, 6:07 AM

കേരളാ ബാഡ്മിന്റൺ ഫ്രണ്ട്‌സ്  ഓഫ് കാൽഗറിയും (KBFC),  മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറിയും (MCAC)  സംയുക്തമായി  വെസ്റ്റേൺ കാനഡയിലെ മലയാളികൾക്കായി ബാഡ്മിന്റൺ ടൂർണമെന്റ് - 2022 സംഘടിപ്പിക്കുന്നു. ഈ വരുന്ന ഒക്ടോബർ 15, 16 എന്നീ തീയതികളിലാണ്  മത്സരങ്ങൾ നടക്കുക. വെസ്റ്റേൺ കാനഡ പ്രൊവിൻസുകളായ ബി സി, ആൽബെർട്ട, സസ്കാച്ചവൻ, മാനിട്ടോബ എന്നിവടങ്ങളിലെ മലയാളികൾക്ക് മാത്രമാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക.  ഒക്ടോബർ 15 ശനിയാഴ്ച കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ, മിക്സഡ്,  എന്നീ വിഭാഗങ്ങളിലെ സിംഗിൾസും ഡബിൾസും  മത്സരങ്ങൾ നടക്കും. ഒക്ടോബർ 16 ഞായാറാഴ്ച മുതിർന്ന ആണുങ്ങളുടെ സിംഗിൾസ്,  ഡബിൾസ് എന്നീ വിഭാഗങ്ങളിലെ മത്സരങ്ങൾ ആയിരിക്കും നടക്കുക. മുതിർന്നവരുടെ വിഭാഗത്തിൽ മൂന്നോ നാലോ ഡിവിഷനുകൾ ആയിരിക്കും ഉണ്ടാകുക. മത്സരങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.

ടൂർണ്ണമെന്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും സ്‌പോൺസർഷിപ് ചെയ്യുവാൻ ആഗ്രഹിക്കുന്നവരും ബാബു പോൾ - 403 918 8013, സന്ദീപ് സാം അലക്സാണ്ടർ - 403 891 5194, റിജേഷ് പീറ്റർ - 587 777 8182, റോണി എബ്രഹാം - 403 689 9226, ജോൺസൺ സേവ്യർ - 403 680 8720, ഷൈൻ ജോസ് - 403 618 6437, ജെസ്‌ലിൻ തോമസ് - 825 994 1056 എന്നിവരുമായി  ബന്ധപ്പെടാവുന്നതാണ്.