നെഹ്‌റു ട്രോഫി വള്ളം കളിയുടെ ടിക്കറ്റ് വില്‍പന ബുധനാഴ്ച മുതല്‍ ആരംഭിക്കും. 3000 മുതല്‍ 100 രൂപവരെയുള്ള ടിക്കറ്റുകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി ലഭ്യമാകും. പ്രിന്റ് ചെയ്ത ടിക്കറ്റുകളില്‍ സീല്‍ ചെയ്യുന്നതും ഹോളോഗ്രാം പതിപ്പിക്കുന്നതുമായ ജോലികള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാകും. കാസര്‍കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി എന്നീ ജില്ലകളൊഴികെ പത്തു ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും ടിക്കറ്റ് ലഭ്യമാണ്.
ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും. ഓണ്‍ലൈനിലും നെഹ്‌റു ട്രോഫിയുടെ ടിക്കറ്റ് ലഭിക്കും. ഇത് htthps://nehrturophy.nic.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.