അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകലിന് വേഗം കൂടുന്നു: പഠന റിപ്പോര്‍ട്ട്

By: 600002 On: Aug 15, 2022, 12:07 PM


അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകലിന് മുമ്പത്തേക്കാളും വേഗത കൂടുന്നതായി പുതിയ പഠനം. ഇത് സമുദ്രനിരപ്പ് അതിവേഗം ഉയരുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ഗവേഷകര്‍ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാല്‍ടെക്, ജെറ്റ് പ്രൊപ്പല്‍ഷെന്‍ ലബോറട്ടറി ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്റാര്‍ട്ടിക്ക തീരത്തുകൂടി ഒഴുകുന്ന ഇടുങ്ങിയ സമുദ്ര പ്രവാഹത്തിന് കാരണമാകുന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. 

മഞ്ഞുപാളിയില്‍ നിന്നും ഉരുകിയ ശുദ്ധജലം സമുദ്രത്തിലെത്തുന്നു. മഞ്ഞുപാളിയുടെ അടിത്തട്ടിലുള്ള സമുദ്രജലം ചൂടി പിടിക്കുന്നതോടെ കൂടുതല്‍ മഞ്ഞ് ഉരുകാന്‍ തുടങ്ങും. ചൂട് തീവ്രമാകുന്നത് അനുസരിച്ച് കൂടുതല്‍ മഞ്ഞ് ഉരുകാന്‍ തുടങ്ങും. മഞ്ഞുപാളികള്‍ അന്റാര്‍ട്ടിക് ഹിമപാളിയുടെ പുറംഭാഗങ്ങളാണ്. ഇവിടെ മഞ്ഞ് കരയില്‍ നിന്ന് പുറത്തേക്ക് ഒഴുകുകയും സമുദ്രത്തിന് മുകളില്‍ പൊങ്ങിക്കിടക്കുകയും ചെയ്യുന്നു. 

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ താപനില വര്‍ധിക്കുകയും ഇതേതുടര്‍ന്ന് സമുദ്രങ്ങളും ചൂടുപിടിക്കും. ഇതോടെ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ വേഗത വര്‍ധിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ഞുപാളിയുടെ ഒഴുക്ക് തടഞ്ഞുനിര്‍ത്താനുള്ള ശേഷി കുറയുകയും ചെയ്യും. 

പഠന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ 
https://www.caltech.edu/about/news/antarctic-ice-shelf-climate-model  സന്ദര്‍ശിക്കുക.