റെസ്റ്റോറന്റിലേക്ക് ട്രക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുക്കില്ലെന്ന് കാല്‍ഗറി പോലീസിന്റെ തീരുമാനം. 31 സ്ട്രീറ്റ്,34 സൗത്ത്ഈസ്റ്റ് അവന്യുവിലെ സാമ്മി ചോപ്ഹൗസ് എന്ന റെസ്റ്റോറന്റിലേക്കാണ് ട്രക്ക് ഇടിച്ച് കയറിയത്. മുന്‍വശത്തെ ജനാലയിയൂടെ കയറി റെസ്റ്റോറന്റിന്റെ ഉള്ളിലേക്ക് പൂര്‍ണമായി കയറുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും ജീവന് നഷ്ടമായില്ലെന്നത് അത്ഭുതകരമാണെന്ന് പോലീസ് പറഞ്ഞു.
ട്രക്ക് ഓടിച്ചിരുന്നത് 76 വയസ്സുള്ളയാളാണെന്നും അമിത വേഗതയിലാണ് റെസ്റ്റോറന്റിനുള്ളിലേക്ക് ഇടിച്ചുകയറിയതെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും ഡ്രൈവര്‍ക്ക് ക്രിമിനല്‍ സ്വഭാവമുള്ളതായി കരുതുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍ റെസ്റ്റോറന്റിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരുക്കേറ്റു. മൂന്ന് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ നാല് പേരെ ഗുരുതര പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.