ബീസിയില്‍ ഇടിമിന്നല്‍ മൂലം ബുധനാഴ്ച മുതല്‍ വനമേഖലയില്‍ 100 ല്‍ അധികം തീപിടുത്തങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മുതല്‍ വെള്ളി വരെ പ്രവിശ്യയിലുടനീളം 17,000 ത്തിലധികം മിന്നല്‍ പിണറുകള്‍ ഉണ്ടായതായി ബീസി വൈല്‍ഡ്ഫയര്‍ സര്‍വീസ് പറയുന്നു. ശനിയാഴ്ച ഇത് കൂടുതലായിരുന്നു.
പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ മിന്നലുകള്‍ ഉണ്ടാകുന്ന രണ്ടാമത്തെ മാസമാണ് ഓഗസ്‌റ്റെന്ന് ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബ്രയാന ഹില്‍ പറയുന്നു. ജൂലൈയ്ക്ക് ശേഷം ഈ മാസം തുടര്‍ച്ചയായ മിന്നലുകള്‍ മൂലം തീപിടുത്തങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണെന്നും ബ്രയാന ഹില്‍ പറഞ്ഞു.
ബിസിഡബ്ല്യുഎസിന്റെ കണക്കുകള്‍ പ്രകാരം ബുധനാഴ്ച 4,018 മിന്നലുകളും വ്യാഴാഴ്ച 5,205 മിന്നലുകളും, വെള്ളിയാഴ്ച 8,607 മിന്നലുകളും ഉണ്ടായി. ഈ മിന്നലുകള്‍ 140 കാട്ടുതീ പടരുന്നതിനിടയാക്കി. ശനിയാഴ്ച 159 സജീവമായ തീപിടുത്തങ്ങളാണ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കാട്ടുതീ നിയന്ത്രണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.