ഇന്ത്യയുടെ വളര്‍ച്ച ഏറെ പ്രചോദനകരമെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബില്‍ ഗേറ്റ്‌സ്. ആരോഗ്യസുരക്ഷയും ഡിജിറ്റല്‍ പരിവര്‍ത്തനവും പ്രോത്സാഹിപ്പിച്ചതിന് നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു എന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു ബില്‍ ഗേറ്റ്‌സ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 'അമൃത്മഹോത്സവ്' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു ട്വീറ്റ്.
'ഇന്ത്യ 75 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ഇന്ത്യയുടെ വികസനത്തെ മുന്നോട്ടുനയിക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ ആരോഗ്യസുരക്ഷയും ഡിജിറ്റല്‍ പരിവര്‍ത്തനവും പ്രോത്സാഹിപ്പിച്ചതിന് നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഈ മേഖലയില്‍ രാജ്യത്തിനുണ്ടായ വളര്‍ച്ച ഏറെ പ്രചോദനകരമാണ്. ഈ യാത്രയില്‍ പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്.'- ബില്‍ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു.