മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍. ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിര്‍. സ്വാതന്ത്ര്യദിന ആശംസയുമായി എത്തിയ 'വെള്ളരിപട്ടണ'ത്തിന്റെ പോസ്റ്ററിലാണ് താരങ്ങള്‍ വ്യത്യസ്ത ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. 'രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വര്‍ഷം'എന്നതാണ് പോസ്റ്ററിലെ വാചകം. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും.
കുടുംബപശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായാണ് വെള്ളരിപട്ടണം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.